ജയ് ജയ്ജയ്‌ജയ് ഭാരത് മാതാ പിഴച്ചു പെറ്റ സന്ദീപേ,മോനേ മോനേ രാഹുലേ.. യൂത്തൻമാരേ സൂക്ഷിച്ചോ, പോരിനു വാടാ യൂത്തൻമാരേ ഇങ്ങോട്ടെങ്ങാൻ വെന്നെന്നാൽ വിശാല കബറിടമൊരുക്കി വച്ചോ,
മോനേ മോനേ പൂമോനേ, സന്ദീപേ പൂമോനേ,
ഒറ്റുകാരാ പൂമോനേ,
ഒറ്റുകാരാ സന്ദീപേ, ജയ് ജയ് ഭാരത് മാതാ,
പ്രതിഷേധം പ്രതിഷേധം
പോടാ പുല്ലേ രാഹൂലേ,,
ആരിത് പറയുന്നറിയില്ലേ? ആർഎസ്എസിൻ പുത്രൻമാർ,
ജയ് ബോലോ ജയ്‌ജയ് ബോലോ,
ജയ് ജയ് ബോലോ ഭാരത് മാതാ,
ജയ് ജയ് ബിജെപി ,
ജയ് ജയ് ഭാരത് മാതാ, നാണം കെട്ടൊര് എംഎൽഎ,
രാഹുലെന്ന പെഴച്ചു പെറ്റ,
നാണം കെട്ട എംഎൽഎ,
പാലക്കാടാണിത് സൂക്ഷിച്ചോ,
പാലക്കാടിത് സൂക്ഷിച്ചോ, എസ്‌ഡിപിഐ പിന്തുണയിൽ, പിഎഫ്ഐയുടെ പിന്തുണയിൽ,
ബിജെപിക്ക് പണിയാൻ വന്നാൽ,
നേരേ ചൊവ്വേ പോകില്ല,
ഓർത്തു കളിച്ചോ യൂത്തൻമാരേ,
ഓർത്തു കളിച്ചോ സന്ദീപേ,
ഓർത്തു കളിച്ചോ എംഎൽഎ,
നാണം കെട്ട എംഎൽഎ. ജയ് ജയ് ഭാരത് മാതാ......
മുദ്രാവാക്യമാണ്. ഭാരത് മാതാവിൻ്റെ മക്കളായ ബിജെപിക്കാരുടെ. എന്താ ഒരന്തസ്! എന്തൊരു ആഭിജാത്യം. വിളിക്കുന്ന വൃത്തികെട്ട മുദ്രാവാക്യങ്ങൾക്കിടയിൽ ജയ്ജയ് ജയ്ജയ് ഭാരത് മാതാ എന്ന ഈ വിട്ടുള്ള വിളിക്കാണ് ഓരോ കുതിരപ്പവൻ സമ്മാനം കൊടുക്കേണ്ടത്. ഇന്ന് പാലക്കാട്ട് ബിജെപി സന്തതി പരമ്പരകൾ വിളിച്ച മുദ്രാവാക്യങ്ങളിൽ ചിലതാണ് മുകളിൽ കൊടുത്തത്. പാലക്കാട്ട് എന്തിനാണ് അവർക്ക് ഇത്ര വെകിളിയെന്നോ?
ബിജെപി എന്തോ സ്വന്തം സാമ്രാജ്യമായി കരുതിവച്ചു പോന്നിരുന്ന പാലക്കാട് നഗരസഭയും ചുറ്റുപാടും ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ യുവ നേതാവ് രാഹുൽ മാങ്കുട്ടത്തിൽ ജയിച്ചതിൻ്റെ ഷോക്ക് ഇതുവരെ തീരാതെ മൂലക്കുരു ബാധിച്ച് വലയുകയാണ് ബിജെപി. ഈ തിരഞ്ഞെടുപ്പിൻ്റെ സമയത്താണ് ബിജെപിയിലെ അന്തസ്സും വിവരവും ഒക്കെയുള്ള യുവ നേതാവ് സന്ദീപ് വാര്യർ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്നത്. ഒരു വിധം തട്ടിക്കൂട്ട് ഉഡായിപ്പ് രാഷ്ട്രീയമൊക്കെ കളിച്ച് പിണറായി പാർട്ടിയും മോദിപ്പാർട്ടിയും നാടോടി നൃത്തവും കൈകൊട്ടിക്കളിയും കണ്ണാരം പൊത്തിക്കളിയുമൊക്കെയായി പാലക്കാട്ട് രമിച്ചിരിക്കുമ്പോൾ ആണ് രാഹുൽ മാങ്കുട്ടത്തിൽ എന്ന പയ്യൻ വന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ബിജെപി- സിപിഎം അവിഹിത ബന്ധവും തകർത്ത് വിജയിച്ച് എംഎൽഎ ആയത്. എങ്ങനെ സഹിക്കും? പാലക്കാടെന്നൊക്കെ പറയുന്നത് ബിജെപിയുടെ പടവലങ്ങാ സാമ്രാജ്യം അല്ലായിരുന്നോ? തോൽവിയോടെ ബിജെപിയിൽ ചില്ലറ ചക്കളത്തിപ്പോര് തുടങ്ങി, മൂർഛിച്ച് പൊളിഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ തല്ലിക്കുട്ടി ഉണ്ടാക്കി വച്ച് രാഷ്ട്രീയ പാരമ്പര്യമോ മാന്യതയോ ഒന്നും ബിജെപിക്കില്ലെന്ന് അണികൾ പതിയെ മനസ്സിലാക്കി പാർട്ടി വിട്ടു തുടങ്ങി. ഇതിനെല്ലാം കാരണം ആ ഒറ്റുകാരൻ സന്ദീപാണെന്നാണ് പൊതുവേ വിവരമില്ലാത്ത ബിജെപി അണികൾ കരുതുന്നത്. അതു കൊണ്ട് സന്ദീപിനെ ഒറ്റുകാരൻ എന്നും പിഴച്ചു പെറ്റവൻ എന്നുമൊക്കെയാണ് ബി ജെ പിയിലെ നേതാക്കൾ പറയുന്നത്. ഈ പറയുന്ന ബിജെപിയുടെ അന്തസ്സ് നോക്കിയാൽ ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങും. കോൺഗ്രസിൽ നാല് അണയുടെ വിലയില്ലാത്ത പത്മജ വരെയുള്ളവരെ ഒറ്റുകാരാക്കി സ്വന്തം ആപ്പീസിൽ കുടിയിരുത്തിയ ശേഷമാണ് ആശയപ്രശ്നം പറഞ്ഞ് പാർട്ടി വിട്ട സന്ദീപിനെ ഒറ്റുകാരൻ എന്ന് വിളിക്കുന്നത്. സന്ദീപ് പിഴച്ചു പെറ്റവന്നെങ്കിൽ പിഴച്ചത് ബിജെപിയായിരിക്കുമെന്ന് മുദ്രാവാക്യം വിളിക്കുന്ന ആർ എസ് എസ് ദേഹങ്ങൾക്ക് ഇതുവരെ മനസ്സിലായിട്ടുമില്ല. ന്ദീപിന് വച്ച മാനദണ്ഡപ്രകാരമാണെങ്കിൽ ബിജെപിയിൽ ഇപ്പോൾ വിടുപണി ചെയ്യുന്ന പത്മജ അടക്കമുള്ളവർ ഏത് തരമായിരിക്കും എന്ന് പറയേണ്ടത് ബിജെപിയാണ്.
എന്തായാലും പാലക്കാട്ടെ നഗര സഭാ പ്രോജക്ടിന് ഹെഡ്ഗേവാർ എന്ന് പറയപ്പെടുന്ന ഒരാളുടെ പേര് നൽകിയതിന് എതിരെ കോൺഗ്രസ് പ്രതിഷേധമുയർത്തിയപ്പോൾ ആണ് ബിജെപിയുടെ തനി കൊ ണം വ്യക്തമാകുന്നത്.
എന്തായാലും പാവം പാലക്കാടൻ ഭാരത് മാതാ ടീംസ് പ്രതീക്ഷിച്ചതു പോലെ തന്നെ പിഎഫ്ഐ നിലവാരത്തിലും ഭാഷയിലും ഒക്കെ എത്തിക്കഴിഞ്ഞു. ഒരേ ഭാഷ, ഒരേ, ശൈലി, ഒരേ നിലവാരം. പാവം ഭാരത് മാതാവ്. എല്ലാ ചാവാലിത്തരവും വളിപ്പും വിളിച്ചു പറഞ്ഞ ശേഷം ബിജെപി- ആർ എസ് എസ് പ്രവർത്തകർ നടത്തുന്ന ജയ് ജയ് ജയ് ജയ് ഭാരത് മാതാ എന്ന വിളിയുണ്ടല്ലോ........ അത് കേട്ടാൽ അവൻമാരുടെ പെറ്റ തള്ള സഹിക്കില്ല. ഭാരത മാതാവിന് ജയ് വിളിക്കുന്നവരുടെ ആ അന്തസ് കണ്ടാൽ ഭാരത മാതാവ് ഓടി രക്ഷപ്പെട്ടു കളയും.'.. ഭാരത മാതാവിൻ്റെ പേരിൽ മുദ്രാവാക്യം വിളിച്ച് അശ്ലീലവും അവരാതവും പറയുന്ന ഇവൻമാർ ഭാരത മാതാവിൻ്റ മാനം കെടുത്തുകയാണ്.
BJP cadres in Palakkad tarnished the honor of Mother India.